ഷ്യയിലെ ഈ ഡാഷ്‌കാമിൽ പകർത്തപ്പെട്ട അത്ഭുതകരമായ രക്ഷപ്പെടൽ കണ്ടാൽ ആരും മൂക്കത്ത് വിരൽ വച്ച് പോകുമെന്നുറപ്പാണ്. ഇവിടെ ഓവർടേക്ക് ചെയ്ത കാറിനെ എതിരെ വന്ന ട്രക്ക് ഇടിച്ച് നിശ്ശേഷം തർക്കുകയായിരുന്നു. തെറിച്ച് പോയ യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിലുള്ള ഒരു അപകടം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അപകടത്തിൽ പെട്ടകാറിലുണ്ടായിരുന്ന മൂന്ന് പേരും ക്യാമറയ്ക്ക് നേരെ പറക്കുന്ന രീതിയിൽ തെറിക്കുന്നത് കാണാം.

നോർത്ത് വെസ്റ്റേൺ ഒബ്ലാസ്റ്റ് റീജിയണിലെ വോളോസോവോ ടൗണിനടുത്താണീ സംഭവം നടന്നിരിക്കുന്നത്. എന്നാൽ അപകടത്തിൽ പെട്ട കാറിലെ 20കാരനായ ഡ്രൈവർ വണ്ടിക്കകത്ത് പെട്ട് പോവുകയായിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ പരുക്കേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മരിക്കുകയുമായിരുന്നു.

ലിയോനിഡ് മുഖിൻ എന്നറിയപ്പെടുന്ന ഈ ഡ്രൈവർ കാരണമാണീ അപകടമുണ്ടായിരിക്കുന്നത്. ഇദ്ദേഹം പരിധി വിട്ട വേഗതയിൽ കാറോടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതിനാലാണീ ദുരന്തമുണ്ടായതെന്നും വെളിപ്പെട്ടിട്ടുണ്ട്. തെറിച്ച് പോയ മൂന്ന് യാത്രക്കാരും അവരുടെ സീറ്റ് ബെൽറ്റുകൾ ഇട്ടിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. വാസിലി ടുർചിൻയാക് എന്നയാളാണ് ഈ ഫൂട്ടേജ് ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ലാഡ കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് വൈകുന്നേരം നാലിനാണ് അപകടമുണ്ടായിരിക്കുന്നത്.

ഡ്രൈവർക്ക് പുറമെ അനസ്റ്റാഷിയ ജെറാസിമോവ(21), ദിമിത്ര് ചാപോവ്(26), അനത്തോളി മെർകുലോവ്(19) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കൂട്ടിയിടിച്ച ട്രക്കിന്റെ ഡ്രൈവറുടെ പേരി ഷബനോവ് എന്നാണ്. അപകടത്തിൽ പെട്ട ഒരു യാത്രക്കാരൻ ഗുരുതരമായ പരുക്കോടെ ആശുപത്രിയിലാണ്. 21 കാരിയായ യാത്രക്കാരിയുടെ കൈയും കാലും പൊട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.