- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗത്തിൽ 35 മൈൽ ദൂരം ലെയ്‌നുകൾ മാറി പാഞ്ഞു; നിരവധിപേർ പൊലീസിൽ വിളിച്ച് പരാതിപ്പെട്ടു; അവസാനം സെൻട്രൽ റിസർവേഷനിൽ തട്ടി നാലു ലെയ്നുകളും കടന്നൊരു അപകടം; യുകെ ദേശീയപാതയിലെ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ലണ്ടൻ: അതിവേഗത്തിൽ ലെയ്‌നുകൾ മാറിമറിഞ്ഞ് പായുകയും ഒട്ടേറെപ്പേരെ ആശങ്കപ്പെടുത്തുകയും ഒടുവിൽ സെൻട്രൽ റിസർവേഷനിൽ റോഡിന് കുറുകെ അപകടത്തിൽപ്പെടുകയും ചെയ്ത വാനിന്റെ ഡ്രൈവറെ ഒരുവർഷത്തെ തടവിന് ശിക്ഷിച്ചു. എം-6ൽ അപകടമുണ്ടാക്കിയ ഡേവിഡ് വൈറ്റ്‌ഹെഡിനെയാണ് കോടതി അപകടകരമായ ഡ്രൈവിങ്ങിന് ശിക്ഷിച്ചത്. തിരക്കേറിയ റോഡിലൂടെ തലങ്ങുംവിലങ്ങും പാഞ്ഞ വാൻ കണ്ടുനിന്നവരെയൊക്കെ പേടിപ്പിച്ചു. ഒട്ടേറെപ്പേർ പൊലീസിലേക്ക് വിളിച്ച് വാഹനത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. ഇക്കൊല്ലം ഏപ്രിൽ എട്ടിനായിരുന്നു അപകടം. ഒടുവിൽ ലെയ്‌നുകൾ മാറിമാറി സെൻട്രൽ റിസർവേഷനിലേക്ക് ഇടിച്ചുകയറി വാഹനം നിൽക്കുകയായിരുന്നു. മറ്റുവാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടില്ലെങ്കിലും വൈറ്റ്‌ഹെഡിന്റെ ഡ്രൈവിങ് കടുത്ത ആശങ്ക ഉണ്ടാക്കുന്നതായിരുന്നുവെന്ന് കകാർലിസ് ക്രൗൺ കോടതി പ്രഖ്യാപിച്ചു. വൈറ്റ്‌ഹെഡിന്റെ വാഹനത്തെ കുംബ്രിയയിലെ സർവീസ് സ്റ്റേഷൻ മുതൽക്ക് പിന്തുടർന്ന മറ്റൊരു ഡ്രൈവറുടെ ഡാഷ്‌ബോർഡിലെ വീഡിയോ പകർത്തിയ ദൃശ്യങ്ങൾ കോടതി തെളിവായി സ്വീകരിച്ചു.അപകടകരമായ രീതിയിൽ
ലണ്ടൻ: അതിവേഗത്തിൽ ലെയ്‌നുകൾ മാറിമറിഞ്ഞ് പായുകയും ഒട്ടേറെപ്പേരെ ആശങ്കപ്പെടുത്തുകയും ഒടുവിൽ സെൻട്രൽ റിസർവേഷനിൽ റോഡിന് കുറുകെ അപകടത്തിൽപ്പെടുകയും ചെയ്ത വാനിന്റെ ഡ്രൈവറെ ഒരുവർഷത്തെ തടവിന് ശിക്ഷിച്ചു. എം-6ൽ അപകടമുണ്ടാക്കിയ ഡേവിഡ് വൈറ്റ്‌ഹെഡിനെയാണ് കോടതി അപകടകരമായ ഡ്രൈവിങ്ങിന് ശിക്ഷിച്ചത്.
തിരക്കേറിയ റോഡിലൂടെ തലങ്ങുംവിലങ്ങും പാഞ്ഞ വാൻ കണ്ടുനിന്നവരെയൊക്കെ പേടിപ്പിച്ചു. ഒട്ടേറെപ്പേർ പൊലീസിലേക്ക് വിളിച്ച് വാഹനത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. ഇക്കൊല്ലം ഏപ്രിൽ എട്ടിനായിരുന്നു അപകടം. ഒടുവിൽ ലെയ്‌നുകൾ മാറിമാറി സെൻട്രൽ റിസർവേഷനിലേക്ക് ഇടിച്ചുകയറി വാഹനം നിൽക്കുകയായിരുന്നു.
മറ്റുവാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടില്ലെങ്കിലും വൈറ്റ്‌ഹെഡിന്റെ ഡ്രൈവിങ് കടുത്ത ആശങ്ക ഉണ്ടാക്കുന്നതായിരുന്നുവെന്ന് കകാർലിസ് ക്രൗൺ കോടതി പ്രഖ്യാപിച്ചു. വൈറ്റ്‌ഹെഡിന്റെ വാഹനത്തെ കുംബ്രിയയിലെ സർവീസ് സ്റ്റേഷൻ മുതൽക്ക് പിന്തുടർന്ന മറ്റൊരു ഡ്രൈവറുടെ ഡാഷ്‌ബോർഡിലെ വീഡിയോ പകർത്തിയ ദൃശ്യങ്ങൾ കോടതി തെളിവായി സ്വീകരിച്ചു.
അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രക്തസാമ്പിൾ നൽകാതിരുന്നതിനുമാണ് വൈറ്റ് ഹെഡിനെ കോടതി ശിക്ഷിച്ചത്. ഒരുവർഷം തടവിനുപുറമെ, മൂന്നുവർഷത്തെ ഡ്രൈവിങ് വിലക്കും ജഡ്ജി ഫിലിപ്പ് ഗ്രുണ്ടി വിധിച്ചു.