അടിമാലി:സ്വകാര്യബസ്സിനിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 9 മണിയോടെ മുമ്പ് കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ മൂന്നാംമൈലിലാണ് ദുരന്തം .മുൻഭാഗത്ത് ഇടിച്ച് അടിയിൽപ്പെട്ട ബൈക്കിനേയും യാത്രക്കാരനെയും അല്പം ദൂരം നിരക്കിക്കൊണ്ടുപോയ ശേഷമാണ് ബസ്സ് നിന്നത്.

രാജക്കാട് കുളപ്പാറച്ചാൽ കല്ലടയിൽ അബ്രാഹം (38) ആണ് മരണപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വരവേ ബാലൻസ് തെറ്റി തൊടുപുഴ പണിക്കൻകുടി റൂട്ടിലോടുന്ന കിങ് അറേബ്യ ബസ്സിനയിൽപ്പെടുകയായിരുന്നു. വീട്ടിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്നു അബ്രാഹം.

ബസിന്റെ മുൻചക്രം കയറിയതിനെത്തുടർന്ന് തല തകർന്നിരുന്നു.രക്തം പ്രവഹിക്കുന്ന നിലയിൽ യുവാവിന്റെ ശരീരം ബസ്സിനടിയൽ കണ്ടെത്തിയെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിലേക്ക് മാറ്റി.അടിമാലി പൊലീസ് മേൽ നടപടി സ്വീകരിച്ച് വരുന്നു.