റാഞ്ചി: ഝാർഖണ്ഡിൽ ഉണ്ടായ റോഡപകടത്തിൽ ഒരു കുടുംബത്തിലെ 12 പേർ മരിച്ചു. ഗുംല ജില്ലയിലാണ് അപകടം നടന്നത്. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 16 പേർ സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അനധികൃതമായി മണൽ കടത്തുകയായിരുന്ന ട്രക്ക് അമിത വേഗത്തിലായിരുന്നു എന്നും ഇതാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പരിക്കേറ്റവരെ സമീപത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.