- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട് മധുരയിലെ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു; അപകടത്തിൽ പെട്ടതുകൊല്ലം ആശ്രാമം സ്വദേശികൾ; രണ്ടു സ്ത്രീകളുടെ നില ഗുരുതരം
മധുര; തമിഴ് നാട്ടിൽ വാഹനാപകടം നാലു മലയാളികൾ മരിച്ചു. മധുര തിരുമംഗലത്തുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശികളായ സജീദ് സലിം, നൂർജഹാൻ , സജീന, ഖദീജ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട രണ്ടുപേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽ പെട്ടവരാണ്. കൊല്ലം ആശ്രാമം പള്ളിമുക്കിലുള്ള കുടുംബത്തിൽ പെട്ടവരാണ് ഇവർ . കുടുംബസമേതം തമിഴ്‌നാട്ടിലെത്തിയ ഇവരുടെ കാർ ലോറിയുമായി കൂട്ടിടിക്കുകയായിരുന്നു. നൂർജഹാൻ, സജീന, ഖദീജ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സജീദിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെ മധുര മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് അറിയുന്നു
മധുര; തമിഴ് നാട്ടിൽ വാഹനാപകടം നാലു മലയാളികൾ മരിച്ചു. മധുര തിരുമംഗലത്തുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശികളായ സജീദ് സലിം, നൂർജഹാൻ , സജീന, ഖദീജ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട രണ്ടുപേരുടെ നില ഗുരുതരമാണെന്നും അറിയുന്നു.
മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽ പെട്ടവരാണ്. കൊല്ലം ആശ്രാമം പള്ളിമുക്കിലുള്ള കുടുംബത്തിൽ പെട്ടവരാണ് ഇവർ . കുടുംബസമേതം തമിഴ്‌നാട്ടിലെത്തിയ ഇവരുടെ കാർ ലോറിയുമായി കൂട്ടിടിക്കുകയായിരുന്നു. നൂർജഹാൻ, സജീന, ഖദീജ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സജീദിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെ മധുര മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് അറിയുന്നു
Next Story