- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവെക്ക് സമീപത്ത് വിമാനം ഇടിച്ച് അപകടം; ലൈറ്റുകളിൽ ഇടിച്ച് അപകടത്തിൽ പെട്ടത് ദുബായ്-മംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്; വിമാനത്തിലെ 186 യാത്രക്കാരും സുരക്ഷിതർ
മംഗളൂരു: എയർഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവെയ്ക്ക് സമീപമുള്ള ലൈറ്റുകളിൽ ഇടിച്ചെങ്കിലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ദുബായിൽനിന്ന് മംഗളൂരുവിലേക്കുവന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവെ ഗൈഡിങ് ലൈറ്റുകളിൽ ഇടിച്ചത്. ഐ.എക്സ് 814 വിമാനമാണ് ലൈറ്റുകളിൽ ഇടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. 186 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. 2010 ൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് 158 പേർ മരിച്ചിരുന്നു. റൺവെ മറികടന്ന് മൂന്നോട്ടുനീങ്ങിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള താഴ്ചയിലേക്കുവീണ് കത്തിയമർന്നു. എട്ടുപേർ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ടേബിൾടോപ്പ് റൺവേ ഉള്ള മംഗളൂരു വിമാനത്താവളത്തിൽ അപകടസാധ്യത ഏറെയാണെന്ന വാദം ശക്തമാണ്. ഞായറാഴ്ച പുലർച്ചെ
മംഗളൂരു: എയർഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവെയ്ക്ക് സമീപമുള്ള ലൈറ്റുകളിൽ ഇടിച്ചെങ്കിലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ദുബായിൽനിന്ന് മംഗളൂരുവിലേക്കുവന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവെ ഗൈഡിങ് ലൈറ്റുകളിൽ ഇടിച്ചത്.
ഐ.എക്സ് 814 വിമാനമാണ് ലൈറ്റുകളിൽ ഇടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. 186 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
2010 ൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് 158 പേർ മരിച്ചിരുന്നു. റൺവെ മറികടന്ന് മൂന്നോട്ടുനീങ്ങിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള താഴ്ചയിലേക്കുവീണ് കത്തിയമർന്നു. എട്ടുപേർ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ടേബിൾടോപ്പ് റൺവേ ഉള്ള മംഗളൂരു വിമാനത്താവളത്തിൽ അപകടസാധ്യത ഏറെയാണെന്ന വാദം ശക്തമാണ്.
ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വിമാനം റൺവെയിൽനിന്ന് തെന്നിമാറിയിട്ടില്ലെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഫ്ളൈറ്റ് സേഫ്റ്റി ഡിപ്പാർമെന്റാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.