പിലാത്തറ: 2018ഇൽ നവംബർ മാസം ഉദ്ഘാടനം കഴിഞ്ഞ് റോഡ് ആണ് പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ്. കഴിഞ്ഞ നാളുകളിൽ തന്നെ അപകടങ്ങൾ തുടർക്കഥയായി. അപകടങ്ങൾ ദിനംപ്രതി പെരുകിവരുന്ന രീതിയിലാണ് ഇപ്പോൾ ഈ പ്രദേശത്ത് ഉള്ളത്. അപകടങ്ങൾ ഇത്തരത്തിൽ കൂടി വരുമ്പോഴും ബന്ധപ്പെട്ടവർ കൃത്യമായും മുൻകരുതലുകളോ രാത്രികാല വെളിച്ചങ്ങളോ ഈ പ്രദേശത്ത് കൃത്യമായി ഇല്ല എന്നുള്ള പരാതിയും വ്യാപകമായി ഉണ്ട്.

ആഴ്ചയിൽ ഒരു അപകടം എന്നുള്ള രീതിയിൽ ഈ പ്രദേശത്ത് അപകടങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 2018ഇൽ ഉദ്ഘാടനം കഴിഞ്ഞ് റോഡാണിത്. 368 ഓളം കേസുകളാണ് അപകടവുമായി ബന്ധപ്പെട്ട് കണ്ണപുരം, വളവട്ടണം, ചെറുകുന്ന് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 63 ഓളം പേർ ഇതുവരെയായി അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മനോജ് എന്ന വ്യക്തി ആംബുലൻസ് കാറിൽ ഇടിച്ച് ഈ പ്രദേശത്ത് വെച്ച് മരണപ്പെട്ടിരുന്നു.

ഈ അപകടങ്ങൾക്ക് പ്രധാനപ്പെട്ട കാരണം റോഡ് നിർമ്മാണത്തിൽ വന്ന പാളിച്ചകൾ എന്ന ആക്ഷേപം ശക്തമായി തുടരുകയാണ്. റോഡിന്റെ പലസ്ഥലത്തും വേണ്ടത്ര വീതി ഇല്ല എന്നാണ് പലരും പറയുന്നത്. ആയതിനാൽ തന്നെ മറുഭാഗത്ത് വണ്ടി വേഗതയിൽ വരുമ്പോൾ അപകട സാധ്യത.

മുൻ വശത്ത് ഉണ്ടാവുന്ന സ്പീഡ് ബ്രേക്കറും പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നതല്ല. ആൾ വേഗതിയിൽ വണ്ടി വരുമ്പോൾ സ്പീഡ് ബ്രേക്കർ കണ്ണിൽ പെടാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിന്റെ പ്രധാന സ്ഥലത്ത് ഡിവൈഡറുകളും ഇല്ല. പ്രധാനപ്പെട്ട കയറ്റങ്ങളും ഇറക്കങ്ങളും ഒന്നും തന്നെ ഈ ഒരു റോഡ് നിർമ്മാണത്തിൽ ഇല്ലാതായിട്ടില്ല. ഇതൊക്കെയാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.

ഈ പ്രദേശത്ത് കാര്യമായ വെളിച്ചം രാത്രി ആയി കഴിഞ്ഞാൽ ഇല്ല. 21 കിലോമീറ്ററിലായി 210 സൗരോർജ്ജ വെളിച്ചങ്ങൾ ആണ് വലിയ പണം മുടക്കി വാങ്ങിച്ചു വെച്ചത്. എന്നാൽ ഇതിൽ നൂറ്റമ്പതോളം സൗരോർജ്ജ വെളിച്ചങ്ങൾ ഇപ്പോൾ കത്തുന്നില്ല. 52 ഓളം സിഗ്‌നലുകളും പ്രവർത്തനരഹിതമാണ്. 1.84 കോടി രൂപ ചെലവാക്കി അപകടങ്ങൾ കുറക്കുന്നതിനായി ക്യാമറകളും ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ ക്യാമറ വാങ്ങാനും മറ്റുമായി പണം ചെലവാക്കി എന്നല്ലാതെ അപകടങ്ങൾ കുറയുന്നതിന് ഇതൊന്നും സഹായകരം ആകുന്നില്ല. ഉണ്ടാവുന്ന അപകടങ്ങളിൽ 80 ശതമാനവും രാത്രികാലങ്ങളിലാണ് ഉണ്ടാവുന്നത് എന്നത് വെളിച്ചക്കുറവു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതിന് കൃത്യമായ പരിഹാരം പലപ്പോഴും ഉണ്ടാവുന്നുമില്ല.