- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ ഒന്റാരിയോയിൽ വാഹനാപകടം; മരിച്ചത് തൊടുപുഴ പുറപ്പുഴ സ്വദേശി; അപകടമുണ്ടായത് കാറും ട്രക്കും കൂട്ടിയിടിച്ച്
തൊടുപുഴ; കാനഡയിലുണ്ടായ വാഹനാപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശിയായ എൻജിനീയർ മരിച്ചു. പുറപ്പുഴ പോളക്കുളം ജോർജ് മാത്യു- ലില്ലി ദമ്പതികളുടെ മകൻ സന്തോഷ് ജോർജ് ആണ് മരിച്ചത്. കാനഡയിൽ ഒന്റാരിയോ പ്രവിശ്യയിലെ ഗൾഫ് നഗരത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ സന്തോഷ് സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ സന്തോഷ് മാത്രമാണ് ഉണ്ടായിരുന്നത്. കാറിൽ ഇടിച്ചശേഷം ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് നാല് വാഹനങ്ങളിലും ഇടിച്ചു. സ്ഥലത്ത് വൻഅഗ്നിബാധയുമുണ്ടായി. കോതമംഗലം എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ സന്തോഷ് പത്തു വർഷത്തോളം കാനഡയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് നാലാ വർഷത്തോളം നാട്ടിലേക്ക് മടങ്ങി. പിന്നീട് കഴിഞ്ഞ വർഷമാണ് വീണ്ടും കാനഡയിലെത്തിയത്. ഭാര്യ: ഡിൻസി, മക്കൾ: എഡ്വിൻ, ബെൻ, ജിമ്മി,പോളി. സഹോദരങ്ങൾ: അഡ്വ. സോണി, ഷേർളി, എൽസി, സിന്ധു. ബാർ കൗൺസിൽ മുൻ ചെയർമാൻ ജാസഫ് ജോൺ സഹോദരീ ഭർത്താവാണ്.
തൊടുപുഴ; കാനഡയിലുണ്ടായ വാഹനാപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശിയായ എൻജിനീയർ മരിച്ചു. പുറപ്പുഴ പോളക്കുളം ജോർജ് മാത്യു- ലില്ലി ദമ്പതികളുടെ മകൻ സന്തോഷ് ജോർജ് ആണ് മരിച്ചത്.
കാനഡയിൽ ഒന്റാരിയോ പ്രവിശ്യയിലെ ഗൾഫ് നഗരത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ സന്തോഷ് സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിൽ സന്തോഷ് മാത്രമാണ് ഉണ്ടായിരുന്നത്. കാറിൽ ഇടിച്ചശേഷം ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് നാല് വാഹനങ്ങളിലും ഇടിച്ചു. സ്ഥലത്ത് വൻഅഗ്നിബാധയുമുണ്ടായി. കോതമംഗലം എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ സന്തോഷ് പത്തു വർഷത്തോളം കാനഡയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് നാലാ വർഷത്തോളം നാട്ടിലേക്ക് മടങ്ങി. പിന്നീട് കഴിഞ്ഞ വർഷമാണ് വീണ്ടും കാനഡയിലെത്തിയത്.
ഭാര്യ: ഡിൻസി, മക്കൾ: എഡ്വിൻ, ബെൻ, ജിമ്മി,പോളി. സഹോദരങ്ങൾ: അഡ്വ. സോണി, ഷേർളി, എൽസി, സിന്ധു. ബാർ കൗൺസിൽ മുൻ ചെയർമാൻ ജാസഫ് ജോൺ സഹോദരീ ഭർത്താവാണ്.