മലപ്പുറം: വഴിക്കടവിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. എടക്കരക്കടുത്ത് പാലാട് വെച്ച് കർണാടക ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം. അപകടത്തിൽ പാലാട് സ്വദേശി അൻഷാദിന്റെ ബാര്യ നിഷിത (28), എട്ടുമാസം പ്രായമുള്ള മകൾ നിദ ഫാത്തിമ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന നിഷിതയുടെ മറ്റൊരു മകൾ ഹംന ഫാത്തിമക്കും ഭർതൃ പിതാവ് മുഹമ്മദലിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.