കോഴിക്കോട്; സ്‌കൂൾ ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 9.30ന് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിലാണ് അപകടം നടന്നത്. കുളപ്പറമ്പ് സ്വദേശി കാക്കിയോട്ടുമ്മൽ രാജനാണ് മരിച്ചത്. നാദാപുരം ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. ഭൂമിവാതുക്കലിലെ ഹോട്ടലുടമയാണ് മരിച്ച രാജൻ. ഹോട്ടലിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന വഴിയിൽ രാജനെ നിയന്ത്രണം വിട്ട ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ സിമന്റ് കടയിൽ ഇടിച്ചാണ് ബസ് നിന്നത്. അപടകട സമയത്ത് ബസിൽ കുട്ടികളുണ്ടായിരുന്നെങ്കിലും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.