- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സംഘംസഞ്ചരിച്ചിരുന്ന മിനി വാനും പിക് അപ് വാനും കൂട്ടിയിടിച്ചു; വെഞ്ഞാറമൂട്ടിൽ യുവാവിന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: വിവാഹ സംഘംസഞ്ചരിച്ചിരുന്ന മിനി വാനും പിക് അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലന്തറ സ്വദേശി വിജിൽ ആണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വെഞ്ഞാറമൂട് ഉദിമൂട്ടിൽ ഇന്ന് വൈകുന്നേരമാണ് അപകടം. ഒരാഴ്‌ച്ച മുമ്പ് ഇവിടെ അപകടത്തിൽ പെട്ട ബൈക്ക് റോഡിന് അരുകിൽ വെച്ചിരിക്കുകയായിരുന്നു. ഇതിൽ വെഞ്ഞാറമൂട് ഭാഗത്തോയ്ക്ക് വരുകയായിരുന്ന പിക്കപ്പ് ഇടിച്ച് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട യുവാവ് പിക്കപ്പിലാണ് ഉണ്ടായിരുന്നത്. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേർക്കും സാരമായ പരുക്കുണ്ട്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു. മിനി വാനിൽ വന്നവർ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് വന്നു മടങ്ങുകയായിരുന്ന വിവാഹ സംഘമാണ്.
മറുനാടന് ഡെസ്ക്
Next Story