- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെൽട്രോൺ ജീവനക്കാരനായ യുവാവ് മരിച്ചു. മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപത്തെ നമ്പ്രാൻ ഹൗസിൽ നിധിൻ രാജ് (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിധിൻ രാജും സുഹൃത്ത് അഭിനന്ദും സഞ്ചരിച്ച ബൈക്ക് ചാലാട് വച്ച് അപകടത്തിൽപ്പെട്ടത്. കണ്ണൂർ കെൽട്രോണിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. അച്ഛൻ: എൻ.രാമദാസൻ (ഓട്ടോ ഡ്രൈവർ, ധർമ്മശാല). അമ്മ: ശ്രീജ (മോറാഴ വീവേഴ്‌സ് തൊഴിലാളി). സഹോദരി: നിവേദ്യ (വിദ്യാർത്ഥിനി)
Next Story