- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ് ലാഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ചത് പജീറോ കാർ; അപകട സ്ഥലത്ത് പൊലീസ് എത്തും മുമ്പേ നമ്പർപ്ലേറ്റ് അഴിച്ചു മാറ്റു ചിലർ സ്ഥലംവിട്ടു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകി
തലശേരി: തലശേരി നഗരത്തിൽ എൻ ജനിയറിങ് വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ വാഹനമോടിച്ചവരെ ഇനിയും പൊലിസ് കണ്ടെത്തിയില്ലെന്ന് ബന്ധുക്കളുടെ പരാതി. ഇതുമായി ബന്ധപെട്ട് കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും പൊലീസ് അനാസ്ഥ ചുണ്ടികാണിച്ചും വിദ്യാർത്ഥിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
19 വയസുകാരനും സ്‌കൂട്ടർ യാത്രക്കാരനുമായ അഫ് ലാഹ് ഫറാസാണ് ദാരുണമായി മരിച്ചത്. കഴിഞ്ഞ 20നാണ് അപകടമുണ്ടായത്. നാല് പേർ സഞ്ചരിച്ച പെജീറോ കാറാണ് തലശേരി ജുബിലി റോഡിൽ വച്ച് അഫ് ലാഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിലെത്തി ഇടിച്ചത്. കാറിനുള്ളിൽ അകപ്പെട്ട വിദ്യാർത്ഥിയെ ഏറെ സാഹസപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകട സ്ഥലത്ത് പൊലിസെത്തും മുൻപെ പെജീറോയുടെ നമ്പർ പ്‌ളേറ്റ് ചിലർ അഴിച്ചു മാറ്റുകയും വാഹനത്തിലുണ്ടായിരുന്നവർ സ്ഥലം വിടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരല്ല പുറത്തു നിന്നുമെത്തിയ മറ്റു ചില രാണ് നമ്പർ പ്‌ളേറ്റ് മാറ്റിയതെന്ന ആരോപണവുമുണ്ട്.
അപകടം നടന്നയുടൻ നാട്ടുകാരിൽ ചിലർ കാറിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ ചിത്രങ്ങളിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമാണ്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിൽ വാഹന ഉടമയെ നേരത്തെ കണ്ടെത്താമായിരുന്നു. ഇതുണ്ടായിട്ടില്ലെന്നാണ് വിവരം. ബന്ധുവീട്ടിലേക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് എടുക്കാൻ പോകുന്നതിനിടയിലാണ് അഫ്ലാഹിന്റെ ജീവനെടുത്ത അപകടം നടക്കുന്നത്.
മകന്റെ വേർപാട് ഇപ്പോഴും മാതാപിതാക്കൾക്ക് വിശ്വസിക്കാനായിട്ടില്ല. ഒരു കുടുംബത്തെ മുഴുവൻ തീരാദുഃഖത്തിലാഴ്‌ത്തിയ യുവാവിന്റെ മരണം ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സുന്നി യുവജന സംഘടനയുടെ പ്രാദേശിക നേതാവായ ബി.ടെക് വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.