- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
തൊഴിലാളി,
എടവണ്ണ: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നു വീണ് തൊഴിലാളി മരിച്ചു. ഒന്നാം നിലയുടെ സ്ലാബിൽ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമർ തേക്കുന്നതിനിടെയാണ് അപകടം. ചവിട്ടി നിന്ന സ്ലാബ് തകരുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ തിരുവാലി കോട്ടാലയിലാണ് അപകടം.
മുർഷിദാബാദ് സ്വദേശി സമീർ (26) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. കുടെയുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി സാബിർ (33) നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്.
Next Story

