- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ ഓട്ടോ മറിഞ്ഞു, വഴിയരികിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു; ചികിത്സ കിട്ടാതെ എട്ടുമണിക്കൂർ വഴിയിൽ കിടന്ന യാത്രക്കാരൻ മരിച്ചു; ദാരുണ സംഭവം ഏറ്റുമാനൂരിൽ
കോട്ടയം: അപകടത്തിൽപ്പെട്ട് ചികിത്സ കിട്ടാതെ എട്ടുമണിക്കൂറോളം നേരം വഴിയിൽ കിടന്നയാൾ മരിച്ചു. ഏറ്റുമാനൂരിലാണ് നടുക്കുന്ന സംഭവം പുറത്തുവന്നത്. രാത്രി 12 മണിക്ക് ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലാണ് സംഭവം. അപകടം കണ്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി അതേ ഓട്ടോയിൽ തന്നെ പരിക്കേറ്റയാളെ കിടത്തി. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പരിക്കേറ്റയാളെ വഴിയുലപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവർ കടന്നുകളയുകയായിരുന്നു. രാവിലെ എട്ടരയോടെ ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് നൂറ് മീറ്ററിനുള്ളിലാണ് സംഭവം നടന്നത്. ഓട്ടോ മറിഞ്ഞത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് അതേ ഓട്ടോയിൽ തന്നെ കിടത്തി നാട്ടുകാർ മടങ്ങി. എന്നാൽ ഓട്ടോറിക്ഷ ഡ്രൈവർ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈസമയത്ത് പരിക്കേറ്റയാൾ വേദന കൊണ്ട് പുളയുന്നത് കാണാം. തുടർന്ന് രാവിലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ