കൊടകര: ദേശീയ പാതയിൽ പേരാമ്പ്രയിൽ അപ്പോള ടയേഴ്സിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരുത്തിപ്ര കിണറാമാക്കൽ നസീബിന്റെ മകൻ ഐഡിൻ നസീബ് (2) ആണ് മരിച്ചത്. കുട്ടിയുടെ ഉമ്മ: ആദില. സഹോദരൻ: മുഹമ്മദ് സയാൻ.

ഒരു വർഷത്തെ ലീവിന് ശേഷം ദുബായിലേക്ക് പോകാനായി നസീബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആക്കി തിരിച്ചു വരുമ്പോളായിരുന്നു അപകടം. കുട്ടിയുടെ പിതാവിന്റെ സഹോദരൻ അനസാണ് വണ്ടി ഓടിച്ചിരുന്നത്. ഇവർ സഞ്ചാരിച്ചിരുന്ന വാഗൻ ആർ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്ര പുറപ്പെടുന്നതിന് തൊട്ട് മുമ്പ് അപകട വിവരം അറിഞ്ഞ നസീബ് യാത്ര റദ്ദാക്കി തിരികെ എത്തി.