തലശേരി: എടക്കാട് ട്രക്ക് ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. മുഴപ്പിലങ്ങാട് മല്ലപ്പുറം സ്വദേശി ഗഫൂറാണ് മരിച്ചത്. കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ഗഫുർ സഞ്ചരിച്ച സ്‌കൂട്ടർ തനിക്ക് മുൻപിലായി ഓടിയിരുന്ന ട്രക്കിലിടിക്കുകയായിരുന്നു പുലർച്ചെ എടക്കാട് സഫ പള്ളിയിൽ പോകുന്നവരാണ് റോഡിൽ വീണു കിടക്കുന്ന ഗഫൂറിനെ കണ്ടെത്തിയത്.ഉടൻ തലശേരി ജനറൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കാട് പൊലിസ് കേസെടുത്തു.