ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ സാജിദിന്റെ മകൻ നസൽ(മൂന്ന്) ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്.

കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്‌ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മധ്യേ മരണപ്പെടുകയായിരുന്നു