കൊട്ടാരക്കര: നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മൈലം കണ്ണാട്ട് വീട്ടിൽ ബാലകൃഷ്ണ പിള്ളയുടെ മകൻ പ്രകാശ് (47) ആണ് മരിച്ചത്.

ഡിസംബർ മൂന്നിന് മൈലം ജങ്ഷനിലായിരുന്നു അപകടം. ജങ്ഷന് സമീപം നിർത്തിയിട്ട കാറിന്റെ ഡോർ പൊടുന്നനെ തുറന്നപ്പോൾ, പ്രകാശ് സഞ്ചരിച്ച ബൈക്ക് ഡോറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് മരണപ്പെട്ടത്.

മാതാവ് തുളസിയമ്മ. ഭാര്യ: പരേതയായ ശ്രീജ. മക്കൾ: പൂജ, കാശി.