- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയുടെ ഭർത്താവിനെ കണ്ട് പരിഭ്രാന്തനായി; അഞ്ചാം നിലയിലെ ഫ്ളാറ്റിൽനിന്ന് ചാടിയ യുവാവ് മരിച്ചു
ജയ്പുർ: കാമുകിയുടെ ഭർത്താവിൽനിന്ന് രക്ഷപ്പെടാൻ അഞ്ചാംനിലയിലെ ഫ്ളാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്സിനാ(29)ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി മരിച്ചത്. ഞായറാഴ്ചയാണ് ജയ്പുരിലെ എൻ.ആർ.ഐ. സർക്കിളിന് സമീപത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് മൊഹ്സിൻ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതിയും ഇവരുടെ ഭർത്താവും മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്.
വിവാഹിതയായ യുവതിക്കും അവരുടെ മകൾക്കും ഒപ്പമാണ് മൊഹ്സിൻ ജയ്പുരിൽ താമസിച്ചുവന്നിരുന്നത്. രണ്ട് വർഷം മുമ്പാണ് നൈനിറ്റാൾ സ്വദേശിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടർന്ന് പലയിടത്തായി താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ജയ്പുർ എൻ.ആർ.ഐ. സർക്കിളിന് സമീപത്തെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്.
ഇതിനിടെ, യുവതിയുടെ ഭർത്താവ് ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് ഭാര്യയെ കാണാനായി ജയ്പുരിലെ ഫ്ളാറ്റിലെത്തി. കാമുകിയുടെ ഭർത്താവിനെ കണ്ടതോടെ പരിഭ്രാന്തനായ മൊഹ്സിൻ, ഇയാളിൽനിന്ന് രക്ഷപ്പെടാനായി അഞ്ചാംനിലയിലെ ഫ്ളാറ്റിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇതിനുപിന്നാലെ യുവതിയും ഭർത്താവും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.