- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ കള റോഡിൽ പെട്രോൾ പമ്പ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു
മട്ടന്നൂർ: പെട്രോൾ പമ്പിനായി കുന്നിടിക്കുന്നതിനിടെ മണ്ണിനടിയിൽ വീണു തൊഴിലാളി ദാരുണമായി മരിച്ചു മട്ടന്നൂർ കള 'റോഡിലാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്കു ഒരു മണിയോടെ നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. കുന്നിടിഞ്ഞപ്പോൾ വീണ മണ്ണിനടിയിൽ അരമണിക്കൂറോളം ഒരാൾ കുടുങ്ങുകയായിരുന്നു.
മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മണ്ണിനടിയിൽ കുടുങ്ങിപ്പോയ യുവാവാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചാവശേരി മണ്ണോറ സ്വദേശി ഷജിത്താ (33) ണ് മരണമടഞ്ഞത് പുതുതായി വരുന്ന പെട്രോൾ പമ്പിനായി കുന്നിടിച്ചു നിർമ്മാണം നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്. മട്ടന്നൂർ മേഖലയിൽ കുന്നിടിച്ചു നിർമ്മാണം നടത്തുന്നതിനെതിരെ നേരത്തെ നാട്ടുകാർ അതിശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.എന്നാൽ അധികൃതരുടെ ഒത്താശയോടെ ചിലർ ഇതു അവഗണിച്ചു കൊണ്ടു മുൻപോട്ടു പോവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ