കണ്ണൂർ: പയ്യന്നൂരിൽ ഓട്ടോ റിക്ഷയിടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ ഡ്രൈവർ മരിച്ചു. പയ്യന്നൂർ കണ്ടോത്ത് പാട്യത്തെ കെ.വി സുനീഷാ (40) ണ് ചികിത്സയ്ക്കിടെ മരണമടഞ്ഞത്. കഴിഞ്ഞ ഡിസംബർ ആറിന് രാത്രി ഒൻപതു മണിയോടെ പെരുമ്പ ബൈപ്പാസ് ജങ്ഷനിലാണ് അപകടം നടന്നത്.

പെരുമ്പയിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന സുനീഷ് ഓട്ടോ റോഡരികിൽ നിർത്തി കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു റോഡിലേക്ക് തലയിടിച്ചു വീണു സാരമായി പരുക്കേറ്റ സുനീഷിണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

കുനിയിൽ വാസുക്കുട്ടി - കെ.വി ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ (കിള്ളിമംഗലം പാലക്കാട് ) മക്കൾ: ഗോവിന്ദ് ബാൽ, ആശിഷ് ബാൽ: സഹോദരങ്ങൾ: വിനീഷ്, അനശ്വര.