- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിത പുലർച്ചെ ഞെട്ടിയുണർന്ന് മനോജിനെ വിളിച്ച ഫോൺ അറ്റൻഡ് ചെയ്തത് കുറവിലങ്ങാട്ട് സ്റ്റേഷനിലെ പൊലീസുകാരൻ; പുരുഷന്മാർ ആരെങ്കിലും വിളിക്കൂവെന്ന് പറഞ്ഞതിൻ പ്രകാരം സഹോദരൻ വിളിച്ചപ്പോൾ അറിഞ്ഞത് സുഹൃത്തുക്കളുടെ മരണവാർത്ത; കോട്ടയം മോനിപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റ സുഹൃത്തുക്കൾ; ഞെട്ടിത്തരിച്ച് തട്ട ഗ്രാമം
പന്തളം: കൂട്ടുകാരനെ എയർ പോർട്ടിലേക്ക് യാത്രയാക്കാൻ പോയ ഭർത്താവ് മനോജ് തിരികെ എപ്പോൾ എത്തുമെന്ന് അറിയാനാണ് ഇന്ന് പുലർച്ചെ അനിത മനോജിന്റെ ഫോണിലേക്ക് വിളിച്ചത്. മറുതലയ്ക്കൽ അറ്റൻഡ് ചെയ്തത് കുറവിലങ്ങാട് സ്റ്റേഷനിലെ ഒരു പൊലീസുകാരനായിരുന്നു. മനോജും സുഹൃത്ത് ശ്രീജിത്തും മോനിപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചുവെന്ന വിവരം അനിതയോട് പറയാൻ ആ പൊലീസുകാരനാവുമായിരുന്നില്ല.
അതിനാൽ അദ്ദേഹം പറഞ്ഞത് പുരുഷന്മാർ ആരെങ്കിലുമൊന്ന് വിളിക്കാനായിരുന്നു. ഇതിൻ പ്രകാരം അനിതയുടെ സഹോദരൻ വിളിച്ചു. അപ്പോഴാണ് നടുക്കുന്ന ആ സത്യം അറിയുന്നത്. മനോജും ശ്രീജിത്തും സഞ്ചരിച്ചിരുന്ന കാർ ടോറസുമായി കൂട്ടിയിടിച്ചു. രണ്ടു പേരും അപകടത്തിൽ തൽക്ഷണം മരിച്ചു.
ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ച് വളർന്നവരായിരുന്നു ചെറുലയംകൊട്ടിലു വിളയിൽ ഗോപാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്തും (33), പൊങ്ങലടി കലതിവിളയിൽ മനോജ് ഭവനം മനോജും(33). മറ്റൊരു അടുത്ത കൂട്ടുകാരനായ വല്ലാറ്റാർ മനു ലാൻഡിൽ മനുവിനെ അബുദബി യ്ക്ക് പോകുന്നതിന് നെടുമ്പാശേരി വിമാന താവളത്തിൽ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.
നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട രണ്ട് യുവാക്കളെയാണ് ഇന്ന് പുലർച്ചെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ചെറുലയത്തും പൊങ്ങലടിയിലുമായി നഷ്ടമായത്. സുഹൃത്തുക്കളുടെ വേർപാടിൽ വിതുമ്പുകയാണ് ഗ്രാമ നിവാസികൾ. പുലർച്ചെ കോട്ടയം മോനിപ്പള്ളിയിൽ കാറും ടോറസും കൂട്ടിയിടിച്ചായിരുന്നു അപകടം. ശ്രീജിത്തും മനോജും ഒരുമിച്ച്, പഠിച്ചും കളിച്ചും വളർന്നവരായിരുന്നു. രണ്ട് പേർക്കും ്രൈഡവിങ് വശമുണ്ട്. ശ്രീജിത്ത് അബൂദാബിയിൽ നിന്നും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. ശ്രീജ സഹോദരിയാണ്. മനോജിന് വെൽഡിങ ജോലിയാണ്.
പരേതനായ ഭാസ്‌കരന്റെയും ഭാരതിയുടെയും മകനാണ് മനോജ്. ഭാര്യ: അനിത. മക്കൾ: മനിഷ, അനിഷ. ഗോപാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ വിനീത. മകൻ: അഥർവ് കൃഷ്ണ.