- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി; അപകടം സെന്റ് മേരീസ് ഐലൻഡിൽ; മരിച്ചത് മംഗളം കോളേജിലെ വിദ്യാർത്ഥികൾ
കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാർത്ഥികൾ കടലിൽ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലൻഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂർ സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. മംഗളം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പിൽ അമൽ സി.അനിൽ, പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റെജി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം ഉദയംപേരൂർ ചിറമ്മേൽ ആന്റണി ഷിനോയിക്കായി തിരച്ചിൽ തുടരുന്നു. അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് ഇവർ. മണിപ്പാൽ മാൽപെ ബീച്ചിലാണ് അപകടമെന്നാണ് വിവരം. ഇന്നലെ വിനോദ യാത്രയ്ക്ക് തിരിച്ച സംഘം മാൽപെ ബീച്ചിൽ എത്തുകയായിരുന്നു, സെൽഫി എടുക്കുന്നതിനിടെ മൂന്നു പേർ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.