- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂണേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു. തൊട്ടിൽ പാലം മുണ്ടക്കുറ്റിയിൽ ദാമോദരന്റെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടിൽപാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം എന്ന സ്വകാര്യ ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്റിനടുത്ത സിമന്റ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. തൂണേരി ടൗൺ ജുമാ മസ്ജിദിനടുത്ത് വച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ കെ ആർ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ സ്റ്റാന്റിനടുത്ത സിമന്റ് ലാന്റ് എന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണ്ണമായും തകർന്നു. ഓട്ടോസ്റ്റാന്റിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി. ബസിന് അമിത വേഗത ഇല്ലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തൂണേരി മണ്ഡലം കോൺഗ്രസ് ഓഫീസാണ് സിമന്റ് കടക്ക് മുകളിലുള്ളത്. സമീപത്തെ ഹോട്ടലിലെ ജീവനക്കാരായ ദിനേശനും പ്രകാശനുമാണ് ആദ്യം ഓടിയെത്തി ഗുര
തൂണേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു. തൊട്ടിൽ പാലം മുണ്ടക്കുറ്റിയിൽ ദാമോദരന്റെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടിൽപാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം എന്ന സ്വകാര്യ ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്റിനടുത്ത സിമന്റ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
തൂണേരി ടൗൺ ജുമാ മസ്ജിദിനടുത്ത് വച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ കെ ആർ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ സ്റ്റാന്റിനടുത്ത സിമന്റ് ലാന്റ് എന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണ്ണമായും തകർന്നു. ഓട്ടോസ്റ്റാന്റിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി. ബസിന് അമിത വേഗത ഇല്ലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തൂണേരി മണ്ഡലം കോൺഗ്രസ് ഓഫീസാണ് സിമന്റ് കടക്ക് മുകളിലുള്ളത്. സമീപത്തെ ഹോട്ടലിലെ ജീവനക്കാരായ ദിനേശനും പ്രകാശനുമാണ് ആദ്യം ഓടിയെത്തി ഗുരുതര പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്. ചൊക്ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. തൊട്ടിൽപാലത്തെ ദാമോദരന്റെ മകനാണ് രഞ്ജിത്ത് .രാധയാണ്
അമ്മ.