ഷാർജ: ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. പരുമല മാന്നാർ സ്വദേശി കടവിൽ വർഗീസ് മാത്യുവിന്റെയും സിബിയുടെയും മകൻ ജോർജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു. ഡിപിഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജോർജ്ജ്.

ഷാർജ അൽ മാജാസിൽ റോഡിന് കുറുകെ കടക്കുമ്പോൾ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.