ആലപ്പുഴ: കോൺഗ്രസ് നേതാവും എംപിയുമായ ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് പുതിയകാവ് ഉണ്ണിക്കണ്ടത്തിൽ ശശിധരൻ ആണ് മരിച്ചത്.

ദേശീയപാതയിൽ പട്ടണക്കാട്ടുവച്ചു രാവിലെ പതിനൊന്നരയ്ക്കാണ് അപകടം. ആലപ്പുഴയിൽ ഒരു അവാർഡു ദാനച്ചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിൽ വിമാനമിറങ്ങി കാർമാർഗം ആലപ്പുഴയിലേക്കു വരികയായിരുന്നു ജോതിരാദിത്യ.

ബൈക്കിൽ റോഡ് കുറുകെ കടക്കുകയായിരുന്ന ശശിധരനെ അമിതവേഗത്തിൽ എത്തിയ ജോതിരാദിത്യ സിന്ധ്യയുടെ കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് എംപിയുടെ കാർ നിർത്തി ആശുപത്രിയിലെത്തിക്കനുള്ള സംവിധാനം കോൺഗ്രസ് എംപി ഒരുക്കി. ചേർത്തല കെവി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിധരനെ രക്ഷിക്കാനായില്ല.