- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ മരിച്ച യുവാവ് ജീവനോടെ ഇടുക്കിയിലെ അഗതി മന്ദിരത്തിൽ; യുവാവിന് സുബോധം ലഭിച്ചതോടെ വീട്ടുകാരെക്കുറിച്ചു വെളിപ്പെടുത്തി; സഹോദരനെത്തി തിരിച്ചറിഞ്ഞിട്ടും ഏറ്റുവാങ്ങാതെ മുങ്ങി; സതീഷിന്റേതെന്ന് പറഞ്ഞ് അടക്കം ചെയ്തത് ആരുടെ ജഡം?
ഇടുക്കി:വാഹനാപകടത്തിൽ മരിച്ചുവെന്നും സംസ്‌കാരം നടത്തിയെന്നും വീട്ടുകാർ പറയുന്ന മധ്യവയസ്‌കൻ അഗതി മന്ദിരത്തിൽ ജീവനോടെയിരിക്കുന്നു. ഇയാളെ വീട്ടുകാരെത്തി തിരിച്ചറിഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെടാൻ കൂട്ടാക്കാതായതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണമുയർന്നു. പാലക്കാട് ഒറ്റപ്പാലത്ത് താമറ്റൂർ ഷോദിക വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ സതീഷ്‌കുമാറാ(49)ണ് ഇടുക്കി മുരിക്കാശേരിക്കടുത്തുള്ള പടമുഖത്തെ സ്‌നേഹമന്ദിരത്തിൽ മൂന്നു വർഷമായി കഴിയുന്നത്. ശാരീരിക, മാനസിക രോഗങ്ങളുടെ പിടിയിലായിരുന്ന ഇയാൾ ചികിത്സയിലൂടെ സൗഖ്യം ലഭിച്ചതോടെയാണ് തന്റെ വീട്ടുകാരെക്കുറിച്ചു വെളിപ്പെടുത്തിയത്. തുടർന്ന് സ്‌നേഹമന്ദിരം ഡയറക്ടറുടെ ആവശ്യത്തെ തുടർന്ന് ഇയാളുടെ ബന്ധുക്കൾ സ്ഥലത്തെത്തി തിരിച്ചറിഞ്ഞെങ്കിലും പിന്നീടെത്താമെന്നുപറഞ്ഞു മടങ്ങി. നാല് മാസത്തിലധികമായിട്ടും ഇവർ പിന്നീട് ബന്ധപ്പെടാൻ തയാറാകാതെ വന്നതോടെയാണ് സംശയങ്ങൾ ഉയർന്നു തുടങ്ങിയത്. മൂന്നുവർഷം മുമ്പ് പാലക്കാട് ജില്ലയിലെ കൊരട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും ജഡം സംസ്
ഇടുക്കി:വാഹനാപകടത്തിൽ മരിച്ചുവെന്നും സംസ്‌കാരം നടത്തിയെന്നും വീട്ടുകാർ പറയുന്ന മധ്യവയസ്‌കൻ അഗതി മന്ദിരത്തിൽ ജീവനോടെയിരിക്കുന്നു. ഇയാളെ വീട്ടുകാരെത്തി തിരിച്ചറിഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെടാൻ കൂട്ടാക്കാതായതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണമുയർന്നു. പാലക്കാട് ഒറ്റപ്പാലത്ത് താമറ്റൂർ ഷോദിക വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ സതീഷ്‌കുമാറാ(49)ണ് ഇടുക്കി മുരിക്കാശേരിക്കടുത്തുള്ള പടമുഖത്തെ സ്‌നേഹമന്ദിരത്തിൽ മൂന്നു വർഷമായി കഴിയുന്നത്.
ശാരീരിക, മാനസിക രോഗങ്ങളുടെ പിടിയിലായിരുന്ന ഇയാൾ ചികിത്സയിലൂടെ സൗഖ്യം ലഭിച്ചതോടെയാണ് തന്റെ വീട്ടുകാരെക്കുറിച്ചു വെളിപ്പെടുത്തിയത്. തുടർന്ന് സ്‌നേഹമന്ദിരം ഡയറക്ടറുടെ ആവശ്യത്തെ തുടർന്ന് ഇയാളുടെ ബന്ധുക്കൾ സ്ഥലത്തെത്തി തിരിച്ചറിഞ്ഞെങ്കിലും പിന്നീടെത്താമെന്നുപറഞ്ഞു മടങ്ങി. നാല് മാസത്തിലധികമായിട്ടും ഇവർ പിന്നീട് ബന്ധപ്പെടാൻ തയാറാകാതെ വന്നതോടെയാണ് സംശയങ്ങൾ ഉയർന്നു തുടങ്ങിയത്.
മൂന്നുവർഷം മുമ്പ് പാലക്കാട് ജില്ലയിലെ കൊരട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും ജഡം സംസ്‌കരിച്ചുവെന്നുമാണ് സതീഷ്‌കുമാറിന്റെ ബന്ധുക്കൾ പറയുന്നത്. മൂന്നു വർഷം മുമ്പ് അവശനിലയിൽ അലഞ്ഞുനടന്ന സതീഷിനെ ഇടുക്കി കഞ്ഞിക്കുഴി പൊലിസിന്റെ അഭ്യർത്ഥനയെ തുടർന്നാണ്് പടമുഖം സ്‌നേഹമന്ദിരം ഏറ്റെടുത്തത്. സാരമായ മനോവൈകല്യത്തിന് അടിപ്പെട്ട നിലയിലായിരുന്നു. ഇവിടെ അന്തേവാസിയായി കഴിയവേ, ഒരു വർഷത്തിനുള്ളിൽ കടുത്ത ക്ഷയരോഗവും പരിശോധനയിൽ വ്യക്തമായി. ചികിത്സകൊണ്ടു കാര്യമായ ഫലം ലഭിക്കില്ലെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ രണ്ട് വർഷത്തെ വിദഗ്ധ ചികിത്സകൊണ്ടു ക്ഷയരോഗത്തിൽനിന്നും മാനസികരോഗത്തിൽനിന്നും അത്ഭുതകരമായി മോചനം നേടി.
സുബോധം കൈവരിച്ചതോടെ സതീഷ്‌കുമാർ വീട്ടുകാരെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു. അമ്മയും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും അവരെക്കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാരുടെ ഫോൺനമ്പരും നൽകി. സ്‌നേഹമന്ദിരം ഡയറക്ടർ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്നു സതീഷ് കുമാറിന്റെ സഹോദരൻ മാധവ് സുരേഷ്, സഹോദരി ഭർത്താവ് പുരുഷോത്തമൻ എന്നിവർ പടമുഖം സ്‌നേഹമന്ദിരത്തിലെത്തിയാണ് തിരിച്ചറിഞ്ഞത്.
സഹോദരൻ ഇക്കാര്യം രേഖാമൂലം എഴുതി നൽകുകയും ചെയ്തു. എന്നാൽ കൊരട്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത് സതീഷ് ആണെന്നു ബോധ്യപ്പെട്ടു മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചെന്നും അമ്മ പിന്നീട് മരണപ്പെട്ടുവെന്നും സതീഷിനെ തിരികെ വാങ്ങിയാൽ പ്രശ്‌നമാകുമെന്നും ഇവർ പറഞ്ഞു. വീട്ടിൽ പോയി മടങ്ങിവന്ന് സതീഷിനെ ഏറ്റെടുക്കാമെന്ന ഉറപ്പിലാണ് ബന്ധുക്കൾ മടങ്ങിയത്. എന്നാൽ പീന്നീട് ഇവർ അഗതി മന്ദിരവുമായി ബന്ധപ്പെടാൻ തയാറാകാതെ അകന്നു നിൽക്കുകയാണത്രേ.
എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണമെന്ന ആവശ്യത്തിൽ സതീഷ്‌കുമാർ ഉറച്ചു നിൽക്കുകയാണ്. സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാനുള്ള ശ്രമത്തിലാണ് സ്‌നേഹമന്ദിരവുമായി അടുപ്പമുള്ളവർ. പാലക്കാട്ടുകാരൻ എങ്ങനെ കഞ്ഞിക്കുഴിയിലെത്തി, വാഹനാപകടത്തിൽ മരിച്ചതെന്നവകാശപ്പെട്ട് ഏറ്റുവാങ്ങിയ ജഡം ആരുടേത് തുടങ്ങിയ ചോദ്യങ്ങളാണ് നാട്ടുകാർ ഉയർത്തുന്നത്.