- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ചു; അപകടം സ്കൂട്ടർ കലുങ്കിൽ ഇടിച്ച് മൂന്നു മരണം
ആലപ്പുഴ: വെൺമണിയിൽ സ്കൂട്ടർ കലുങ്കിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. കുറ്റിപ്പറമ്പിൽ ഗോപൻ, പുത്തൻപുര തെക്കേതിൽ അനീഷ്, മാമ്പറ പ്ലാന്തറിൽ ബാലു എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് മൂന്നുപേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. വെൺമണിക്ക് സമീപം ആഞ്ഞിലിച്ചൂട് ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് തൊട്ടടുത്ത കലുങ്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപൻ ശനിയാഴ്ചയും അനീഷും ബാലുവും ഞായറാഴ്ച പുലർച്ചയോടെയുമാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Next Story