- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ വന്ന ടോറസ് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; ലോറിയുടെ പിൻ ചക്രങ്ങൾക്കടിയിൽപ്പെട്ട യാത്രക്കാരിയെ ഇരുനൂറ് മീറ്ററോളം വലിച്ചുകൊണ്ടു പോയി: ഒരുകാൽ ഒഴികെയുള്ള ശരീര ഭാഗങ്ങൾ പൂർണ്ണമായും തകർന്നു: കറുകച്ചാലിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കറുകച്ചാൽ: ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് കറുകച്ചാലിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ലോറിയുടെ ചക്രങ്ങൾക്ക് അടിയിൽപ്പെട്ട് പെരുമ്പനച്ചി പുത്തൻപുരയ്ക്കൽ സോഫിയാമ്മ പി.റഹ്മാൻ (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചങ്ങനാശേരി വാഴൂർ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ കറുകച്ചാൽ ശാഖയ്ക്കു മുന്നിൽ ഉച്ചയ്ക്ക് 2.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഒരേ ദിശയിൽ പോവുകയായിരുന്നു ലോറിയും സ്‌കൂട്ടറും. അമിത വേഗത്തിൽ ആയിരുന്ന ടോറസ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ലോറി മുട്ടുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ റോഡരികിലേക്ക് മറിഞ്ഞു. സോഫിയാമ്മ തെറിച്ച് ചെന്ന് ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പിൻചക്രങ്ങൾക്കിടയിൽ കുരുങ്ങിയ സ്‌കൂട്ടർ യാത്രക്കാരിയെ ലോറി വലിച്ചിഴച്ചുകൊണ്ടുപോയി. നാട്ടുകാർ ബഹളം വെച്ചെങ്കിലും ലോറി നിർത്തിയില്ല. ഇരുനൂറു മീറ്ററോളം മാറി പഞ്ചായത്ത് മിനിസിവിൽ സ്റ്റേഷനു മുന്നിലാണു വണ്ടി നിർത്തിയത്. ഒരു കാൽ ഒഴികെ ശരീര ഭാഗങ്ങൾ പ
കറുകച്ചാൽ: ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് കറുകച്ചാലിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ലോറിയുടെ ചക്രങ്ങൾക്ക് അടിയിൽപ്പെട്ട് പെരുമ്പനച്ചി പുത്തൻപുരയ്ക്കൽ സോഫിയാമ്മ പി.റഹ്മാൻ (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചങ്ങനാശേരി വാഴൂർ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ കറുകച്ചാൽ ശാഖയ്ക്കു മുന്നിൽ ഉച്ചയ്ക്ക് 2.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
ഒരേ ദിശയിൽ പോവുകയായിരുന്നു ലോറിയും സ്‌കൂട്ടറും. അമിത വേഗത്തിൽ ആയിരുന്ന ടോറസ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ലോറി മുട്ടുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ റോഡരികിലേക്ക് മറിഞ്ഞു. സോഫിയാമ്മ തെറിച്ച് ചെന്ന് ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
പിൻചക്രങ്ങൾക്കിടയിൽ കുരുങ്ങിയ സ്‌കൂട്ടർ യാത്രക്കാരിയെ ലോറി വലിച്ചിഴച്ചുകൊണ്ടുപോയി. നാട്ടുകാർ ബഹളം വെച്ചെങ്കിലും ലോറി നിർത്തിയില്ല. ഇരുനൂറു മീറ്ററോളം മാറി പഞ്ചായത്ത് മിനിസിവിൽ സ്റ്റേഷനു മുന്നിലാണു വണ്ടി നിർത്തിയത്. ഒരു കാൽ ഒഴികെ ശരീര ഭാഗങ്ങൾ പൂർണമായി തകർന്ന നിലയിലായിരുന്നു. റോഡിൽ ചോരയും മറ്റും ചിതറിക്കിടന്നു. അപകടത്തെ തുടർന്നു വാഴൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. കറുകച്ചാൽ പൊലീസും പാമ്പാടി അഗ്‌നിശമനസേനയും സ്ഥലത്തെത്തി.
സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഡ്രൈവർ ഓടിക്കളഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തെങ്ങണയിലെ മഞ്ചേരിക്കളം സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റായി ഒരുമാസം മുമ്പാണു സോഫിയാമ്മ ജോലിയിൽ പ്രവേശിച്ചത്. സൂപ്പർ മാർക്കറ്റിലെ ഫോൺ കണക്ഷൻ ശരിയാക്കുന്നതിനു ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിൽ പോയി മടങ്ങുകയായിരുന്നു. മൂത്തസഹോദരി കൂനന്താനം പനച്ചൂതറയിൽ സെലീനാമ്മ പി.റഹ്മാനൊപ്പമാണു താമസിച്ചിരുന്നത്.
സംസ്‌കാരം ഇന്നു 10.30നു തെങ്ങണ പുതൂർപ്പള്ളി കബർ സ്ഥാനിൽ. പിതാവ് പരേതനായ അബ്ദുൾ റഹ്മാൻ. മാതാവ് നബീസാ ബീവി. മറ്റു സഹോദരങ്ങൾ സാലി പി.റഹ്മാൻ, സിനാജ് പി.റഹ്മാൻ.അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ ചങ്ങനാശേരി സ്വദേശി മുജീബ് ഒളിവിലാണെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്നും അപകടം ഉണ്ടാക്കിയതിന് ഡ്രൈവർക്ക് എതിരെ കേസെടുത്തെന്നും കറുകച്ചാൽ എസ്‌ഐ ജെർലിൻ സ്‌കറിയ അറിയിച്ചു. വടശേരിക്കര സ്വദേശിയായ ബിനോ വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്നും എസ്‌ഐ അറിയിച്ചു.