- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു ; മൂന്നു പേർ മരിച്ചു; മരണപ്പെട്ടത് തൊടുപുഴ സ്വദേശികൾ
കൊച്ചി : എറണാകുളം കോലഞ്ചേരിയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്.
കോലഞ്ചേരി തൃക്കളത്തൂരിൽ ഇന്നു പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story