- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു; യുവതിയുടെ ഭർത്താവിൽ നിന്നും രണ്ടു ലക്ഷം ദിർഹം ദയാധനമായി ഈടാക്കിയെന്ന് റിപ്പോർട്ട് ; വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ദിവ്യയുടെ ഭർത്താവ് ; മരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചരണങ്ങളെന്ന് സുഹൃത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
റാസൽഖൈമ: നിറ കണ്ണുകളോടെ മലയാളക്കര ദിവ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി. റാസൽഖൈമയിലെ കറാനിലുണ്ടായ വാഹനാപകടത്തിൽ രിച്ച ദിവ്യയുടെ മൃതദ്ദേഹം ബുധനാഴ്‌ച്ച പുലർച്ചെയാണ് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ കേരളത്തിലെത്തിച്ചത്. കോഴിക്കോട് വിമാനത്തവളത്തിലെത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏതാണ്ട് 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് ഗൾഫ് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ
റാസൽഖൈമ: നിറ കണ്ണുകളോടെ മലയാളക്കര ദിവ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി. റാസൽഖൈമയിലെ കറാനിലുണ്ടായ വാഹനാപകടത്തിൽ രിച്ച ദിവ്യയുടെ മൃതദ്ദേഹം ബുധനാഴ്‌ച്ച പുലർച്ചെയാണ് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ കേരളത്തിലെത്തിച്ചത്. കോഴിക്കോട് വിമാനത്തവളത്തിലെത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏതാണ്ട് 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് ഗൾഫ് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രവീൺ സമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ദിർഹം ദയാധനം നൽകാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിർഹം പിഴയും ചുമത്തി.
സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത്. അപകടത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ പറഞ്ഞുവെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിലാണ് ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ സുഹൃത്തും പ്രവാസിയുമായ ഷിബു എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വൈറലാകുന്നത്. മദ്യപിച്ചാണ് ദിവ്യയുടെ ഭർത്താവ് പ്രവീൺ വാഹനം ഓടിച്ചതെന്നും, മൊബൈലിൽ സംസാരിച്ച് കൊണ്ടാണ് വാഹനം ഓടിച്ചതെന്നുമുള്ള പ്രചരണം തെറ്റാണെന്ന് ഷിബു പറയുന്നു. രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമായാണ് പ്രവീണിന് യുഎഇ സർക്കാർ പിഴ ചുമത്തിയത്. ഭാര്യ മരിച്ച പ്രവീൺ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും വ്യാജ വാർത്തകൾ പ്രവീണിനെ മരണത്തേക്കാൾ ക്രൂരമായ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും ഷിബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രിയ സുഹൃത്തും സോദരിയുമായ ദിവ്യയുടെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്... വളരെയേറെ അടുത്തറിയുന്ന കുടുംബം .. എത്ര സന്തോഷത്തിൽ ആയിരുന്നു അവർ ജീവിച്ചത്.
ദിവ്യയുടെ അപകട മരണത്തെ ചുറ്റിപ്പറ്റി പലതരം വ്യാജവാർത്തകൾ പരക്കുന്നുണ്ട്..... നടന്ന കാര്യങ്ങൾ വിശദമായി എഴുതണം തോന്നി......
തിരുവാതിര വൃതം പ്രമാണിച്ചു അതിന്റെ ഭാഗമായി ആണ് ദിവ്യയും ഭർത്താവ് പ്രവീണും രണ്ട് വയസുകാരൻ മകനും ഷാർജ ഉള്ള കുടുംബാങ്ങത്തിന്റെ വീട്ടിലേക്ക് റാസ് അൽ ഖയ്മയിൽ നിന്നും പോയത്.. അവിടെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു... നമ്മളുടെ നാട്ടിലെ പോലെ തോന്നുമ്പോൾ ഇഷ്ടത്തിന് ലീവ് എടുക്കാൻ അവിടെ സാധ്യമല്ല, പ്രവാസിയായ ഒരുത്തനും അതിനു കഴിയുകയുമില്ല,, ആ ഒരു ചിന്തയിൽ തന്നെ പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന നിലയിൽ അവർ രാത്രി അവിടെ നിന്നും കാറിൽ തിരികെ യാത്ര തിരിച്ചത്...
രാത്രി വരുന്ന വഴി വക്കിൽ വെച്ചു കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിനു ഉറക്കം വരുന്നതായി മനസ്സിലാക്കി കാർ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും കാർ എടുത്തു യാത്ര തുടർന്നു...
എമിറേറ്റ്‌സ് റോഡിലെ ആ വരക്കത്തിനിടയിൽ കാർ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.. ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്.. പിന്നിലെ സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിരുന്ന കുഞ്ഞും കാർഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മദ്ധ്യേ ദിവ്യ മരണപ്പെടുകയും ചെയ്തു......
മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് യാഥാർഥ്യവും സത്യവും, പൊലീസ് ഫൈലിലും ഇത് തന്നെ ആണ് മൊഴി....
പക്ഷേ കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ പല പല വ്യാജ വാർത്തകൾ പരക്കുന്നു.. കള്ളുകുടിച്ചു കൊണ്ടാണ് ഭർത്താവ് പ്രവീൺ വാഹനം ഓടിച്ചത് , മൊബൈലിൽ സംസാരിച്ചതുകൊണ്ടാണ് വാഹനം ഓടിച്ചത്..... ഇങ്ങനെ പലതും......
ഒപ്പം സ്ലോവാക്യയിൽ ഒരു യാം കാർ റോഡ് വശത്തെ ബോർഡിൽ തട്ടി ടണൽ റൂഫിൽ ഇടിച്ചു കയറുന്ന ഒരു വീഡിയോയും... അത് ഈ മരണവുമായി ബന്ധപ്പെട്ടത് അല്ല.........
യുഎഇ സർക്കാർ ഇന്ന് ഭർത്താവ് പ്രവീണിനു 200000 ദിർഹം പിഴ ചുമത്തി... രാജ്യത്തിന്റെ നിയമം ആണത്.. ആ പണം ശിക്ഷയായി അല്ലാ എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കൾക്ക് ലഭിക്കും ആ തുക,, അത് ഭർത്താവ് തെറ്റ് ചെയ്തതിനു നൽകിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം........
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക, നല്ലത് പറഞ്ഞു വാർത്ത ആക്കിയാൽ ജനങ്ങൾ വായിക്കില്ല എന്ന രീതിയിൽ സമൂഹ മാധ്യമത്തിലെ വാർത്താ പേജുകൾ ആണ് വ്യാജ വാർത്തകൾ നൽകുന്ന ഇതിന്റെ ഉറവിടമായി കാണുന്നത്.......
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ആശുപത്രയിൽ പോയിരുന്നു... മരിച്ച മനസ്സുമായി നിൽക്കുന്ന ദിവ്യയുടെ ഭർത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാൾ കൊടൂരമായിരുന്നു..... തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപെടൽ അയാളുടെ നിശ്ശബ്ദതയിൽ വിങ്ങിപൊട്ടുക ആയിരുന്നു.......
തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപാലിനായി കേഴുന്ന മകൻ അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു......
അതിനിടയിൽ സമൂഹത്തിന്റെ തെറ്റായ വാർത്ത പ്രചരിപ്പിച്ചുള്ള കുറ്റപ്പെടുത്തലുകൾ.... ദയവ്‌ചെയ്ത് ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചില്ലേലും അവരെ ദ്രോഹിക്കാതെ ഇരിക്കുക.....ഒരു സാമൂഹ്യ മാധ്യമവും ഇത് പറയുക ഇല്ല.... ഈ സത്യം നിങ്ങൾ തന്നെ പരമാവധി ഷെയർ ചെയ്യുക...