റിയാദ്: നാട്ടിലേക്കുള്ള യാ്ത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു. റിയാദിലുണ്ടായ അപകടത്തിൽ കണ്ണൂർ ചെറുകുന്ന് വലിയ വളപ്പിൽ നാരായണൻ എന്ന സതീശൻ ആണ് മരിച്ചത്. പരേതന് 51 വയസാണ് പ്രായം.

ട്രെയിലർ ഡ്രൈവറായ നാരയണൻ നാട്ടിലേക്ക് പോകുന്നതിനായി അൽഖർജിൽ നിന്ന് ദമ്മാമിലേക്കുള്ള യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ദമ്മാമിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും കണ്ട് നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. സുഹൃത്തായ ഷാജിയുടെ കൂടെ ട്രൈയിലറിലാണ്

നാരായണൻ യാത്ര ചെയ്ത ട്രെയിലറിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. മറ്റൊരു ട്രെയിലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിലറിനകത്തേക്ക് കയറിയ പിക്കപ്പിന് ഉടൻ തന്നെ തീ പിടിക്കുക യായിരുന്നു. രണ്ടു വാഹനങ്ങളും കത്തിയതോടെ ൈഡ്രവർ സീറ്റിലിരുന്ന ഷാജി ചാടി രക്ഷപ്പെട്ടു. എന്നാൽ നാരായണന് രക്ഷപ്പെടാനായില്ല.

പിക്കപ്പ് ഓടിച്ച ഇത്യോപ്യക്കാരനും നാരായണനും വെന്തു മരിച്ചു. രക്ഷപ്പെട്ടെങ്കിലും 70 ശതമാനം പൊള്ളലേറ്റ ഷാജിയെ റിയാദ് ശിഫയിലെ ഇബ്‌നു അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. 25 വർഷമായി അൽഖർജിൽ ട്രെയിലർ ഡ്രൈവറാണ് നാരായണൻ. അങ്കണവാടി അദ്ധ്യാപികയായ ഉഷയാണ് ഭാര്യ. അമ്മ: നാരായണി. മക്കൾ: സുമേഷ് (ബി.എസ്.എഫ് ജവാൻ), ഷിധിൻ, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും