- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു; സംസ്കാരം നാട്ടിൽ
റിയാദ്: സൗദിയിലെ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. പൂച്ചോലമാട് സ്വദേശി മാണിത്തൊടിക റഷീദ് എന്ന കുഞ്ഞുട്ടിയാണു മരിച്ചത്.റിയാദിലെ പച്ചക്കറിക്കടയിലെ ജീവനക്കാരൻ ആയിരുന്ന റഷീദ ജോലിസ്ഥലത്തേക്ക് വാനിൽ പോകുംവഴി ആണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടന്ന ടാങ്കർലോറിയും അദ്ദേഹം സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചതാണ് അപ
റിയാദ്: സൗദിയിലെ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. പൂച്ചോലമാട് സ്വദേശി മാണിത്തൊടിക റഷീദ് എന്ന കുഞ്ഞുട്ടിയാണു മരിച്ചത്.റിയാദിലെ പച്ചക്കറിക്കടയിലെ ജീവനക്കാരൻ ആയിരുന്ന റഷീദ ജോലിസ്ഥലത്തേക്ക് വാനിൽ പോകുംവഴി ആണ് അപകടം സംഭവിച്ചത്. റോഡ്
മുറിച്ചുകടന്ന ടാങ്കർലോറിയും അദ്ദേഹം സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചതാണ് അപകട കാരണം. നഗരഹൃദയമായ ബത്തയിൽനിന്ന് 25 കിലോമീറ്റർ അകലെ എക്‌സിറ്റ് 18 സുലൈൽ എന്നസ്ഥലത്ത് അൽ മറാഇ വെയർഹൗസിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ടാങ്കർലോറിയുടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു.
ടാങ്കർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനുവേണ്ടി നാട്ടിലേക്ക് കൊണ്ടുപോകും. ഏഴുവർഷമായി റിയാദിലുള്ള റഷീദ് നാട്ടിൽ പോയി വന്നിട്ട് ആറുമാസമേ ആയിട്ടു ള്ളൂ. ഫസീലയാണു ഭാര്യ. മക്കളില്ല. കബറടക്കം പിന്നീടു നാട്ടിൽ.