- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമാം: ഇന്നലെ അബഹ-ജിദ്ദ റോഡിലെ മജാരിദയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ മലയാളി ഉൾപെടെ മൂന്നുപേർ മരിച്ചു. മലയാളിയായ ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം വെളിമുക്ക് പാലക്കൽ പാറായികോയിപറമ്പത്ത് അബ്ദുൾ ഖാദർ (48) ആണു മരിച്ച മലയാളി. പരിക്കേറ്റ മലപ്പുറം ചോനാരി ഇടതൊയിൽ ഹാരിസ് മജാരിദ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൾ ഖാദറുൾപെടെയുള
ദമാം: ഇന്നലെ അബഹ-ജിദ്ദ റോഡിലെ മജാരിദയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ മലയാളി ഉൾപെടെ മൂന്നുപേർ മരിച്ചു. മലയാളിയായ ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം വെളിമുക്ക് പാലക്കൽ പാറായികോയിപറമ്പത്ത് അബ്ദുൾ ഖാദർ (48) ആണു മരിച്ച മലയാളി. പരിക്കേറ്റ മലപ്പുറം ചോനാരി ഇടതൊയിൽ ഹാരിസ് മജാരിദ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അബ്ദുൾ ഖാദറുൾപെടെയുള്ള മലയാളികൾ സഞ്ചരിച്ച വാനും സൗദി സ്വദേശിയുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. ഇരുപതു വർഷമായി അബ്ദുൾ ഖാദർ സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സുരൈബാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story