- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; അശ്രദ്ധയാണ് അപകടകാരണമെന്ന് അധികൃതരുടെ വിശദീകരണം
അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു. അബുദാബി അൽ ദഫ്റയിലെ അസബിലായിരുന്നു സംഭവം. ഇന്ത്യക്കാർക്ക് പുറമെ ഒരു യുഎഇ പൗരനും ഒരു അറബ് പൗരനുമാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടൻ തന്നെ അബുദാബി പൊലീസും എമർജൻസി റെസ്പോൺസ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വേണ്ടത്ര ജാഗ്രതയില്ലാതെയും അശ്രദ്ധമായും ഒരു വാഹനം പെട്ടെന്ന് മെയിൻ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായതെന്നാണ് ട്രാഫിക് അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായത്. മെയിൻ റോഡിലൂടെ വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടമാവുകയും തീപ്പിടിക്കുകയുമായികുന്നു.
മരണപ്പെട്ട ഇന്ത്യക്കാർ ജോലി ചെയ്തിരുന്ന കമ്പനിയുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മറ്റ് നടപടിക്രമങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ