ന്യൂഡൽഹി : ഡൽഹിയിൽനിന്നു ഹിമാചൽ പ്രദേശിലെ കുളു മണാലിയിലേക്ക് വിനോദയാത്രയ്ക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് മലയാളി നഴ്‌സും വാൻ ഡ്രൈവറും മരിച്ചു. ന്യൂഡൽഹി ആർ.എം.എൽ. ആശുപത്രിയിലെ നഴ്‌സ് കോട്ടയം തലയോലപ്പറമ്പ് കരിപ്പാടം കണിയാർകുന്നേൽ മായാ ഏബ്രഹാം(45) ആണു മരിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു യാത്ര.

അയൽവാസികളായ മൂന്നു കുടുംബങ്ങൾക്കൊപ്പം വ്യാഴാഴ്ച രാത്രിയാണ് വിനോദയാത്ര പുറപ്പെട്ടത്. രാത്രി രണ്ടരയോടെ ചണ്ഡിഗഡിനടുത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിനു പിന്നിൽ ഇവരുടെ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഡ്രൈവിങ് സീറ്റിൽ ഞെരുങ്ങിപ്പോയി. ഡ്രൈവറുടേതിനു പിന്നിലെ സീറ്റിലിരുന്ന മായ മുക്കാൽ മണിക്കൂറോളം കുടുങ്ങിക്കിടന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മായയുടെ മകൾ ആൻ മരിയയ്ക്ക് ഗുരുതരമായ പരുക്കേറ്റു. എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ ആൻ മരിയയെ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

മായയുടെയും ഡ്രൈവറുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡൽഹിയിലെത്തിക്കും. മായയുടെ ഭർത്താവ് കെ.യു. ഏബ്രഹാമും മകൻ ആഷ്‌ലിയും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ ടാഗോർ ഗാർഡൻ രഘുബീർ നഗർ ആർ.ജി.ബി 254 ലാണ് ഇവർ താമസിച്ചിരുന്നത്. സമീപത്തുള്ള മൂന്നു കുടുംബങ്ങൾക്കൊപ്പം വ്യാഴാഴ്ച രാത്രിയാണ് വിനോദയാത്ര പുറപ്പെട്ടത്. രാത്രി രണ്ടരയോടെ ചണ്ഡിഗഡിനടുത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിനു പിന്നിൽ ഇവരുടെ വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഡ്രൈവിങ് സീറ്റിൽ ഞെരുങ്ങിപ്പോയി. ഡ്രൈവറുടേതിനു പിന്നിലെ സീറ്റിലിരുന്ന മായ മുക്കാൽ മണിക്കൂറോളം കുടുങ്ങിക്കിടന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മായ മാഞ്ഞൂർ കൊരട്ടി കുടുംബാംഗമാണ്. മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടി നടക്കുകയാണെന്നും ഇതിനുശേഷമേ സംസ്‌കാര കാര്യത്തിൽ തീരുമാനമാകൂയെന്നും ബന്ധുക്കൾ അറിയിച്ചു.