- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറിക്കാൻ കയറിയ ആൾ ശിഖരം വീണ് മരിച്ചു; മരണപ്പെട്ടത് കോതമംഗലം കടവൂർ ഞാറക്കാട് സ്വദേശി വിശ്വംഭരൻ
കോതമംഗലം : മരം മുറിക്കാൻ കയറിയ ആൾ ശിഖരം വീണ് മരണപ്പെട്ടു. കടവൂർ ഞാറക്കാട് സ്വദേശി കണിച്ചേരിയിൽ വിശ്വംഭരനാണ് (54) മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെ ചാത്തമറ്റം തൃപ്പള്ളി കവലക്ക് സമീപം മരത്തിന്റെ ചോല വെട്ടാൻ കയറിയപ്പോഴായിരുന്നു ദുരന്തം. വെട്ടിയിട്ട ഒരു ശിഖരം ഇയാളുടെ ദേഹത്തുപതിക്കുകയും മരത്തിൽ കുടുങ്ങിയതുമാണ് അപകടകാരണം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കല്ലൂർക്കാട് ഫയർ ഫോർസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
ഭാര്യ: കോടിക്കുളം വെമ്പിള്ളിൽ ഉഷ. മക്കൾ: അനു, അഞ്ചു. മരുമക്കൾ: കാലാമ്പൂർ മുറിത്തോട്ടത്തിൽ സുനു, ആരക്കുഴ മലയിൽ പണിക്കരുകുടിയിൽ സുജിത്ത്.കല്ലൂർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ജോൺ ജി പ്ലാക്കീൽ, എഎസ്ടിഒ കെ ടി പ്രകോശ്, എസ്എഫ്ആർഒ പി ബി യാക്കൂബ്, എഫ്ആർഒഡിമാരായ ഷൗക്കത്തലി ഫവാസ്, ലിബിൻ ജയിംസ് എന്നിവടങ്ങുന്ന ഫയർ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറുനാടന് മലയാളി ലേഖകന്.