- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ആംബുലൻസിലിടിച്ചു: ആംബുലൻസ് ഡ്രൈവർ മരിച്ചു; അപകടം എംസി റോഡിൽ പറന്തൽ ജങ്ഷനിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ
അടൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തിരക്കു കുറഞ്ഞ എംസി റോഡിൽ പറന്തൽ ജങ്ഷനു സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ആംബുലൻസിലിടിച്ച് ഡ്രൈവർ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശൂർ ആക്കിക്കാവ് തോലത്ത് വീട്ടിൽ ബെനിസൺ ടി. സാക്ക്(38) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയെ ഇറക്കി തിരികെ അടൂരിലേക്ക് വരുകയായിരുന്ന ആംബുലൻസിൽ അടൂർ ഭാഗത്തു നിന്നും ആലുവയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. തിരക്കു കുറഞ്ഞ റോഡിൽ അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് ആംബുലൻസിൽ ഇടിച്ചത്.
ആംബുലൻസ് ഡ്രൈവർ ബസ് വരുന്നതു കണ്ട് റോഡരികിലേക്ക് പരമാവധി ഒതുക്കിയെങ്കിലും ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃ്കസാക്ഷികൾ പറഞ്ഞു. നാട്ടുകാരുടേയും പൊലീസിന്റേയും അഗ്നി രക്ഷാ സേനയുടേയം ഏറെ നേരത്തെ പരിശ്രമത്തിലാണ് ബെനി സണിനെ പുറത്തെടുത്തത്.കെ.എസ്.ആർ.ടി.സി ഡ്രൈവർ ആലുവ സ്വദേശി മുനീറിനെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു