- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവത്തൂരിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ കാണാതായി; രണ്ടുപേരെ രക്ഷപ്പെടുത്തി; കാണാതായത് അണിയാരം സ്വദേശി മുബഷിറിനെ

X
കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. തലശേരി കടവത്തൂർ ആറ്റുപുറം അണക്കെട്ടിന് സമീപം വ്യാഴാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് പേരെ കൂടെയുള്ളവർ രക്ഷപ്പെടുത്തി.
അണിയാരം സ്വദേശിയായ മുബഷിറിനെയാണ് കാണാതായത്. പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുബഷിർ. ഫയർഫോഴ്സും നാട്ടുകാരും രാത്രിയേറെ വൈകിയും തെരച്ചിൽ തുടരുകയാണ്.
Next Story


