പാനൂർ:കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങത്തൂർ അണിയാരം സ്വദേശി കോണോന്നുമ്മൽ റഫീഖിന്റെ മകൻ മുബഷിർ(17)ആണ് മരണമടഞ്ഞത്. കടവത്തൂർ ആറ്റുപുറത്ത് കെട്ടുമ്മൽ പുഴയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരണമടഞ്ഞ മുബഷിർ . മുബഷിറിനോടൊപ്പം ഒഴുക്കിൽപെട്ട കൂട്ടുകാരായ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു . മൃതദേഹം തലശേരി ആശുപത്രിയിലേക്ക് മാറ്റി.