- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂരിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്; കൂട്ടയിടിയിൽ നിർത്തിയിട്ടിരുന്ന കാറും തകർന്നു; പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജിൽ

തലശേരി: കതിരൂർ ആറാം മൈൽ പെട്രോൾ പമ്പിന് മുൻവശം നിയന്ത്രണംവിട്ട ടിപ്പർലോറി ബൈക്കിലും റോഡരികിൽ നിർത്തിയിട്ട കാറിലും ഇടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറാം മൈൽ പെട്രോൾപമ്പിന് സമീപമാണ് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചത്. എതിരെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടുപേർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ചാണ് നിന്നത്. വൈകുന്നേരം നാലരയോടെയാണ് അപകടം.
കൂത്തുപറമ്പ് ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടത്. ലോറിയുടെ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ മറ്റുവാഹനങ്ങളിലിടിച്ച് നിൽക്കുകയായിരുന്നു. ബൈക്ക് യാത്രികരായ മാങ്ങാട്ടിടം ദേശബന്ധു സ്വദേശികളായ ജിഷ്ണു പ്രദീപ്, രജിലേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ എസ്. ഐമാരായ അനിൽലാൽ, ഷാജി എന്നിവർ സ്്ഥലത്തെത്തി വാഹനങ്ങൾ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.


