- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടി ഉളിക്കലിൽ ഓട്ടോ ടാക്സിയും സ്‌കൂട്ടറും ഇടിച്ചു; ആരോഗ്യ പ്രവർത്തകയ്ക്ക് പരുക്കേറ്റു
ഇരിട്ടി: ഉളിക്കലിൽ വാഹനാപകടത്തിൽ ഗർഭിണി അടക്കം രണ്ടു പേർക്ക് പരുക്കേറ്റു. ഉളിക്കൽ പുറവയലിൽ സ്‌കൂട്ടറും ഓട്ടോടാക്‌സിയും ഇടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിയായ ആരോഗ്യപ്രവർത്തകയടക്കം രണ്ടുപേർക്കാണ് പരിക്കേറ്റത്. ഉളിക്കൽ പുറവയൽ ആരോഗ്യ കേന്ദ്രത്തിന് മുൻപിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ ചൊവ്വാഴ്‌ച്ച രാവിലെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്.
പുറവയൽ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവത്തക അജിഷ, ഭർത്താവ് മുഹമ്മദ് റൗഫ് എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടയം സ്വദേശിയായ അജിഷയും കുടുംബവും നെല്ലിക്കാംപൊയിലിലാണ് താമസം. രണ്ടര വയസുള്ള കുട്ടിയെ അയൽപക്കത്ത് ഏൽപ്പിച്ച് ചൊവാഴ്ച രാവിലെ 9.50ന് പുറവയൽ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ പുറവയൽ ടൗണിൽ നിന്നും ഹെൽത്ത് സെന്ററിലേക്ക് തിരിയുമ്പോൾ ഉളിക്കല്ലിൽ നിന്നും മണിക്കടവിലേക്ക് പോകുകയായിരുന്ന ഐറിസ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ഓട്ടോടാക്‌സി ഡെന്നിയുടെ കടയുടെ മുന്നിലെ ഓവുചാലിലും മതിലിലും ഇടിച്ചാണ് നിന്നത്. ഓട്ടൊ ടാക്‌സിയുടെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ആരോഗ്യ പ്രവർത്തകയ്ക്കും, ഭർത്താവ് മുഹമ്മദ്ദിനുമാണ് പരിക്കേത്. ഇരിട്ടിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂട്ടർ യാത്രക്കാർ പെട്ടെന്ന് സിഗ്‌നൽ നൽകിയതും ഓട്ടോഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിയെത്തിയവർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ വാഹന ഗതാഗതം മുടങ്ങി. ഉളിക്കൽ പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.സംഭവത്തിൽ ഉളിക്കൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്