- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ കുന്നിൽ മത്സ്യബന്ധന വള്ളം തകർന്നു; രണ്ടു തൊഴിലാളികൾക്ക് പരുക്ക്

കണ്ണുർ: അതി ശക്തമായ കടൽക്ഷോഭത്തിൽ അഴീക്കലിൽ തുറമുഖത്തിനടുത്ത് മത്സ്യബന്ധന വള്ളം തകർന്നു. ഞായറാഴ്‌ച്ച രാവിലെ മീൻക്കുന്ന് ഭാഗത്താണ് ഫൈബർ തോണി കടലിൽ അപകടത്തിൽപ്പെട്ടത്. ശക്തമായ കടൽക്ഷോഭത്തിൽ തോണി മുഴുവനായി തകർന്നു.മത്സ്യത്തൊഴിലാളികൾ കടലിൽ തെറിച്ചുവീണെങ്കിലും ഇവരെ മറ്റു മത്സ്യത്തൊഴിലാളികളും കോസ്റ്റു ഗാർഡും ചേർന്ന് രക്ഷിച്ചു
പി.കെ. സ്മനേഷിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. സ്മനേഷ്, പ്രത്യുഷ്, ഷിഖീഷ് എന്നിവരാണ് തോണിയിൽ ഉണ്ടായിരുന്നത്. ഇതിൽ പരുക്കേറ്റ രണ്ടു പേർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കടൽ പ്രക്ഷുബ്ദമായിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ. അപകടം നടന്ന സ്ഥലവും അവരുടെ വീടും അഴീക്കോട് എംഎൽഎ കെ.വി സുമേഷ് സന്ദർശിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സി. പി. എം ലോക്കൽ സെക്രട്ടറി മണ്ടൂക്ക് മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.


