- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാവൂരിൽ കാർ അപകടത്തിൽ യുവതി മരിച്ചു; മരണമടഞ്ഞത് കുടിയാന്മല സ്വദേശിനി സോജി; നിയന്ത്രണം വിട്ട കാർ ഇടിച്ചുമറിഞ്ഞത് റോഡിന് സമീപത്തെ പേരമരത്തിൽ

X
കണ്ണൂർ :പയ്യാവൂരിലുണ്ടായ കാർ അപകടത്തിൽ യുവതി ദാരുണമായി മരിച്ചു. കുടിയാന്മല സ്വദേശി ബിനീഷ് വാഴപ്ലാക്കലും കുടുംബവും സഞ്ചരിച്ച കാറാണ് ബുധനാഴ്‌ച്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.
ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂരിലേക്ക് വരുമ്പോഴാണ് റോഡിനു സമീപത്തെ പേരമരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു മറിഞ്ഞത്. ഓടിക്കൂടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിനകത്തുണ്ടായിരുന്ന സോജിക്ക് ഗുരുതരമായി പരുക്കേൽക്കുകയും മരണമടയുകയുമായിരുന്നു.
.
Next Story


