- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്; അപകടം റസ്റ്റ് ഹൗസിന് സമീരം ഹോളിവേ റോഡിന്റെ സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെ

തലശേരി: തലശേരിയിൽ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിനടിയിൽ അകപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്. തലശേരി റസ്റ്റ് ഹൗസിനു സമീപം ഹോളിവേ റോഡിന്റെ സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടം. കാലിനു സാരമായി പരുക്കേറ്റ ബീഹാർ സ്വദേശി പിങ്കി (36) യെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 3.30 ഓടെയാണു അപകടം.
അഗ്‌നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് മണ്ണിനടിയിൽ നിന്നു പിങ്കിയെ പുറത്തെടുത്തത്. റോഡിന്റെ സുരക്ഷാ ഭിത്തിയുടെ അടിഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. മുകളിലേത്ത ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണു മണ്ണിടിഞ്ഞത്
. റസ്റ്റ് ഹൗസിലെ ഡ്രൈവറും തൊഴിലാളികളും ചേർന്ന് പിങ്കിയുടെ കഴുത്ത് വരെയുള്ള മണ്ണ് നീക്കം ചെയ്യുകയായിരുന്നു.തുടർന്ന് തലശേരി അഗ്‌നി രക്ഷാസേനയുടെ മൂന്ന് യൂനിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.മഴ കാരണം രണ്ടര മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടുപോയതായി പ്രദേശവാസികൾ പറഞ്ഞു


