കണ്ണൂർ: കടൽപ്പാറയിൽ നിന്നും കല്ലുമ്മക്കായ പറിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതിമുഴപ്പിലങ്ങാട് കടലിൽ വീണു മരിച്ച യുവാവിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു
.
ഞായറാഴ്‌ച്ച വൈകുന്നേരം കടലിൽ കാണാതായ മുഴപ്പിലങ്ങാട് സ്വദേശി എം.രാഗേഷിന്റെ മൃതദേഹം തിങ്കളാഴ്‌ച്ച വൈകുന്നേരം നാലു മണിയോടെ കണ്ണുർ പയ്യാമ്പലം പള്ളിയാംമുല കടൽതീരത്താണ് കണ്ടെത്തിയത്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം കണ്ണുർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.