- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വാഹനാപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു; അപകടം സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്

X
കണ്ണൂർ : കനത്ത മഴയ്ക്കിടെ കണ്ണുരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ നഗരത്തിന്റെ പ്രവേശന കവാടമായ മേലെ ചൊവ്വയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . കണ്ണൂർ തലശ്ശേരി ദേശീയപാതയിൽ മേലേചൊവ്വ ഇറക്കത്തിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സും താഴെചൊവ്വയിൽ നിന്ന് വരികയായിരുന്ന പിക്അപ്പ് വാനുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ തങ്കേകുന്ന് സ്വദേശി പ്രമോദ് മരിച്ചു. കൂടെയുണ്ടായിരുന്ന ക്ലീനർക്കും പരിക്കേറ്റു.
അപകടത്തെത്തുടർന്ന് തലശേരി -കണ്ണൂർ ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്‌സ് ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽ തകർന്ന വാൻ മാറ്റിയത്.

Next Story


