- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈതൽ മല ഇറങ്ങി വരവേ ബൈക്ക് നിയന്ത്രണം വിട്ടു; കുടുംബത്തോട് ഒപ്പം സഞ്ചരിച്ച യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു

X
ചെറുപുഴ :പൈതൽ മലയിൽ വിനോദ സഞ്ചാരത്തിന് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പുതിയങ്ങാടി സി.കെ റോഡിലെ മഞ്ഞ ശിഹാബ്(36)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം.
പൈതൽ മലയിൽ പോയി ഭാര്യയോടും രണ്ട് മക്കളോടും കൂടി മലയിൽ നിന്ന് ഇറങ്ങി വരവെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.പരിക്ക് പറ്റിയ കുടുംബത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ശിഹാബ് രാത്രി തന്നെ മരിക്കുകയായിരുന്നു.
ഗൾഫിൽ ജോലി ചെയ്യുന്ന ശിഹാബ് അവിടത്തേക്ക് മടങ്ങി പോകാൻ ഇരിക്കവെയാണ് അപകടം. പുതിയങ്ങാടിയിലെ അബ്ദുള്ള- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ:മുബീന(ഏഴോം)മക്കൾ:ശിഫ,ഷാനു. സഹോദരങ്ങൾ: ഷുഹൈബ്, നൗഫൽ, ജസീല,ആമിന.
Next Story


