- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഉഗ്രശേഷിയുള്ള പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തിക്ക് പരിക്ക്; അപകടം ദീപാവലി ആഘോഷത്തിനിടെ; പൊലീസ് അന്വേഷണം തുടങ്ങി

X
കതിരൂർ: കണ്ണൂരിൽ ഉഗ്രശേഷിയുള്ള പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തിക്ക് പരിക്ക്. വേറ്റുമ്മൽ സ്വദേശി നുഫൈസിനാണ് പരിക്കേറ്റത്.
കതിരൂരിനടുത്ത് ആറാം മൈലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലെ കടവരാന്തയിലിരിക്കവെയാണ് സംഭവം. ഉഗ്രശേഷിയുള്ള പടക്കം പൊട്ടിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. തലശേരി എ.സി.പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.

Next Story


